കൊണ്ടോട്ടി: കുടുംബശ്രീ സംസ്ഥാന മിഷന്‍ സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ നടത്തുന്ന സ്ത്രീപക്ഷ നവകേരള കാമ്പയിൻ സമാപനത്തോടനുബന്ധിച്ച കലാജാഥ പര്യടനത്തിന് കൊണ്ടോട്ടിയില്‍ സ്വീകരണം നല്‍കി. നഗരസഭ കുടുംബശ്രീ ആഭിമുഖ്യത്തില്‍ വൈദ്യര്‍ സ്മാരകത്തില്‍ നടന്ന സ്വീകരണം നഗരസഭ കൗണ്‍സിലര്‍ ഫാത്തിമ വടക്കേങ്ങര ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അധ്യക്ഷ റൈഹാന അധ്യക്ഷത വഹിച്ചു. മാര്‍ച്ച് എട്ടിന് ആരംഭിച്ച കലാജാഥ ജില്ലയില്‍ 40ല്‍പരം കേന്ദ്രങ്ങളിലാണ് പര്യടനം നടത്തുന്നത്. കുടുംബശ്രീയുടെ രംഗശ്രീ ടീം അവതരിപ്പിക്കുന്ന നാടകവും സംഗീത ശില്‍പവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടികളാണ് ജാഥയില്‍ ഉള്ളത്. ബ്ലോക്ക് കോഓഡിനേറ്റര്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവർ പങ്കെടുത്തു. പടം me kdy 5 kudumbasree: കലാജാഥയുടെ ഭാഗമായി കൊണ്ടോട്ടിയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച നാടകത്തില്‍നിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.