വിമാനത്താവള പരിസരത്തെ സാമൂഹിക വിരുദ്ധ ശല്യം തടയണം കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള പരിസരത്തെ സാമൂഹിക വിരുദ്ധ ശല്യം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് സി.പി.ഐ. ചിറയില്‍ ബ്രാഞ്ച് സമ്മേളനത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. ജില്ല എക്സിക്യൂട്ടിവ് അംഗം പി. തുളസീദാസ് മേനോന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭക്തന്‍ പതാക ഉയര്‍ത്തി. ലിയാഖത്ത് ചാക്കീരി അനുശോചന പ്രമേയവും പ്രഭാകരന്‍ ചെറുവടൂര്‍ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഷുഹൈബ് പുത്തലത്തിനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. കൊണ്ടോട്ടി: സി.പി.ഐ നെടിയിരിപ്പ് മുസ്‌ലിയാരങ്ങാടി ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറി പുലത്തു കുഞ്ഞു ഉദ്ഘാടനം ചെയ്തു. ഇ. കുട്ടന്‍ അധ്യക്ഷത വഹിച്ചു. അസീസ് ബാവ, പി.സി. മണി, മൂസ കുട്ടി, കെ. ദേവന്‍, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ സെക്രട്ടറിയായി കെ.എന്‍. മുഹമ്മദ് അലിയെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.