കുറ്റിക്കാട് - കുന്നംമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

കുറ്റിക്കാട്- കുന്നംമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു മുതുവല്ലൂര്‍: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിർമിച്ച കുറ്റിക്കാട്- കുന്നംമുക്ക് റോഡ് ഗതാഗതത്തിനായി തുറന്നു. ബ്ലോക്ക് പ്രസിഡന്‍റ്​ വി.പി. ഷെജിനി ഉണ്ണി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മുഹ്‌സില ഷഹീദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം.പി. ശരീഫ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗം സെക്കീന ശുക്കൂര്‍, റസാക്ക് കുഴിഞ്ഞൊളം, കെ.പി. രായിന്‍ കുട്ടി ഹാജി, എം.പി. മുഹമ്മദ്, വി.കെ. അബ്ദുല്‍ ഹമീദ്, കെ.സി. മുഹമ്മദ് കുട്ടി, ഷെരീഫ് കുറ്റിക്കാട്, അമീര്‍ കുറ്റിക്കാട്, സുരേഷ് കുറ്റിക്കാട് എന്നിവര്‍ പങ്കെടുത്തു. പടം me kdy 4 road: മുതുവല്ലൂര്‍ കുറ്റിക്കാട്- കുന്നംമുക്ക് റോഡ് ബ്ലോക്ക് പ്രസിഡന്‍റ്​ വി.പി. ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.