വാതിൽ ലോക്കിൽ നാല്​ വയസുകാരിയുടെ വിരൽ കുടുങ്ങി

വാതിൽ ലോക്കിൽ നാല്​ വയസ്സുകാരിയുടെ വിരൽ കുടുങ്ങി ട്രോമാകെയർ പ്രവർത്തകർ രക്ഷകരായി പാണ്ടിക്കാട്: ബാത്ത്റൂമിന്റെ വാതിൽ ലോക്കിൽ വിരൽ കുടുങ്ങിയ നാല്​ വയസ്സുകാരിക്ക്​ രക്ഷകരായി പാണ്ടിക്കാട്​ ട്രോമാകെയർ പ്രവർത്തകർ. പയ്യപറമ്പ് ഹൈസ്കൂൾപടിയിലെ വാലിൽ സുലൈമാന്റെ മകളുടെ വിരലാണ്​ ഫൈബർ ഡോറിലെ ഓടാമ്പലിൽ കുടുങ്ങിയത്. വേദനയെ തുടർന്ന് ഉടൻതന്നെ ട്രോമാകെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂനിറ്റ് ലീഡറെ വിവരമറിയിച്ചു. ഫൈബർ ഡോർ മുറിച്ച ഒരുഭാഗവുമായാണ് പാണ്ടിക്കാട് യൂനിറ്റിനെ സമീപിച്ചത്. അരമണിക്കൂർ സമയത്തെ കഠിന പരിശ്രമത്തിനൊടുവിൽ ലോക്ക് മുറിച്ചുമാറ്റിയാണ് കുട്ടിയെ രക്ഷിച്ചത്. ട്രോമാകെയർ ടീം ലീഡർ കെ. മുജീബിന്‍റെ നേതൃത്വത്തിൽ ഡെപ്യൂട്ടി ലീഡർ പി. ഫിറോസ്, ട്രഷറർ കെ. ആലിക്കുട്ടി, വൈസ് പ്രസിഡന്‍റ്​ ഇ. മുഹമ്മദ് സക്കീർ, പി. ശാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി. പടം me pnkd 3 tromacare വിരൽ കുടുങ്ങിയ വാതിൽ ലോക്ക് എടുത്തുമാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.