സന്തോഷ് ട്രോഫിക്ക് ഭാഗ്യചിഹ്നമായി

മലപ്പുറം: ഏപ്രിൽ മൂന്നാംവാരം മഞ്ചേരി പയ്യനാട്, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയങ്ങളിൽ ആരംഭിക്കുന്ന 75ാമത് സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. 250ഓളം എൻട്രികളിൽനിന്ന് തൃശൂര്‍ കേച്ചേരി സ്വദേശി പ്രദീപ്കുമാറിന്‍റെ രൂപകൽപനയാണ് ഭാഗ്യചിഹ്നമായി തെരഞ്ഞെടുത്തത്. വിജയിക്ക് 50,000 രൂപ പാരിതോഷികം നൽകും. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ കായികമന്ത്രി വി. അബ്ദുറഹിമാൻ പ്രകാശനം നിർവഹിച്ചു. സന്തോഷ് ട്രോഫി മത്സര റിപ്പോർട്ടിങ്ങിന് മാധ്യമ പ്രവർത്തകർക്ക് പുരസ്കാരങ്ങൾ നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. mpgrs1 bhagyachihnam ഭാഗ്യചിഹ്നം mpgrs1 pradeep kumar bhagyachihnam പ്രദീപ്​കുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.