ലഹരിവിരുദ്ധ സെമിനാർ

വളാഞ്ചേരി: മർകസ് കോളജ് വിമുക്തി ക്ലബും നെഷ മുക്ത് ഭാരത് അഭിയാൻ ജില്ല ഓഫിസും ചേർന്ന്​ സംഘടിപ്പിച്ച മുൻ ഡി.ജി.പി ഋഷിരാജ് സിങ്​ ഉദ്​ഘാടനം ചെയ്​തു. പ്രിൻസിപ്പൽ ഡോ. സി.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ബി. ഹരികുമാർ വിഷയം അവതരിപ്പിച്ചു. റിട്ട. എ.ഡി.എം സെയ്തലവി, കെ.എം. അബ്ദുൽ ഗഫൂർ, പി.കെ. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. ശുചീകരിച്ചു ചങ്ങരംകുളം: പൊടിയും മാലിന്യവും നിറഞ്ഞ് വൃത്തിഹീനമായ ഹൈവേ ജങ്​ഷനിലെ ബസ് സ്റ്റോപ്പും പരിസരവും ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് സാന്ത്വനം കൂട്ടായ്മ ശുചീകരിച്ചു. സ്കോളർഷിപ് വിതരണം വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.എസ് ടെക് പദ്ധതിയുടെ ഭാഗമായ മെറിറ്റ് സ്കോളർഷിപ് വിതരണം കൗൺസിലർ ബദരിയ മുനീർ നിർവഹിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർഥി ജഗന്നാഥൻ സ്കോളർഷിപ് ഏറ്റുവാങ്ങി. വിജയഭേരി കോഓഡിനേറ്റർ സുരേഷ് പൂവാട്ടുമീത്തൽ അധ്യക്ഷത വഹിച്ചു. അഡ്വ. ഒ.പി. റൗഫ്, കെ. ഷാനവാസ്, പി. ഷഫീഖ്, എം. അബൂബക്കർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.