'വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസ് സർവിസ് പുനരാരംഭിക്കണം'

വലിയകുന്ന്: വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസ് സർവിസ് പുനരാരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) കുറ്റിപ്പുറം ബ്ലോക്ക്‌ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കാവുംപുറം ബ്ലോക്ക് ഓഫിസ് വളപ്പിൽ സബ് ട്രഷറി ഓഫിസിന് പുതിയ കെട്ടിടം നിർമിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. വലിയകുന്ന് എച്ച്.എ.എൽ.പി സ്കൂളിൽ നടന്ന സമ്മേളനം ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്​ കെ. മൊയ്‌തീൻകുട്ടി ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ കെ.ടി. ഉമ്മുകുത്സു അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ.എം. അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത്‌ അംഗം പി.എം. ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കെ.വി. അമീർ ഹംസ അധ്യക്ഷത വഹിച്ചു. ടി.കെ. നാരായണൻ, എം.വി. കുഞ്ഞുമുഹമ്മദ്, പി. ഗോപാലകൃഷ്ണൻ, എം.വി. രാജൻ, കെ. സുധാകരൻ, ഇ.പി. ശ്രീരാമചന്ദ്രൻ, ബേബിഗിരിജ, വി. രാമകൃഷ്ണൻ, പി.കെ. ഹരിദാസൻ, കെ.ടി. സെയ്ദ് മുഹമ്മദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി. അമീർ ഹംസ (പ്രസി.), എം.വി. രാജൻ (സെക്ര.), ഇ.പി. ശ്രീരാമചന്ദ്രൻ (ട്രഷ.). ഫോട്ടോ : MP VNCY 4 K Moideenkutty.jpg കെ.എസ്.എസ്.പി.യു കുറ്റിപ്പുറം ബ്ലോക്ക്‌ വാർഷിക സമ്മേളനം ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്​ കെ. മൊയ്‌തീൻകുട്ടി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.