സഹപാഠികൾക്ക് വീടൊരുക്കാൻ പായസ ചലഞ്ച്​

സഹപാഠികൾക്ക് വീടൊരുക്കാൻ പായസ ചലഞ്ച്​ മഞ്ചേരി: സഹപാഠികൾക്ക് രണ്ട് സ്നേഹഭവനങ്ങൾ നിർമിച്ചു നൽകാൻ പാലട പായസ ചലഞ്ചുമായി കൂട്ടായ്മ. മഞ്ചേരി എച്ച്.എം.വൈ ഹയർ സെക്കൻഡറി സ്കൂളിലെ കൂട്ടായ്മയായ 'തണൽക്കൂട്ടി'ന്‍റെ നേതൃത്വത്തിലാണ് അടുത്ത തിങ്കളാഴ്ച പായസ ചലഞ്ച് സംഘടിപ്പിക്കുന്നത്. തടപ്പറമ്പിലെ ആറര സെന്‍റ്​ സ്ഥലത്താണ്​ വീട്​ നിർമിക്കുന്നത്​. ഒരു വീട് ജില്ല ഹയർ സെക്കൻഡറി മാത്​സ്​ ടീച്ചേഴ്സ് അസോസിയേഷൻ ഏറ്റെടുത്തു. മറ്റു രണ്ട് വീടുകൾ നിർമിക്കാൻ പണം കണ്ടെത്താനാണ് പായസ ചലഞ്ച് സംഘടിപ്പിക്കുന്നത്. ലിറ്ററിന് 200 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. നേരത്തേ സ്കൂളിൽ ഫുഡ് ഫെസ്റ്റും നടത്തിയിരുന്നു. അധ്യാപകരുടെ മുഖ്യപങ്കാളിത്തത്തോടെയാണ് കൂട്ടായ്മയുടെ പ്രവർത്തനം. ഇതിനായി ശമ്പളത്തിൽനിന്ന്​ നിശ്ചിക തുക അധ്യാപകർ മാറ്റിവെക്കുന്നുണ്ട്. ദൗത്യം വിജയകരമാക്കാൻ എല്ലാവരും പങ്കാളികളാകണമെന്ന് പി.ടി.എ പ്രസിഡൻറ് പി.എം. നാസർ, പ്രിൻസിപ്പൽ സി.കെ. സ്വാലിഹ്, പ്രധാനാധ്യാപകൻ കെ.എം. അബ്ദുൽ ഷുക്കൂർ, കൺവീനർ അബ്ദുൽ ബാസിത്ത്, കോഓഡിനേറ്റർ കൊടവണ്ടി ഹമീദ് എന്നിവർ ആവശ്യപ്പെട്ടു. പായസം ഓർഡർ നൽകാൻ 9995919281, 9037258268, 9895317562 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.