സ്കൂളിൽ കുട്ടികൾക്കായി വിനോദ പാർക്ക്​

സ്കൂളിൽ കുട്ടികൾക്കായി വിനോദ പാർക്ക്​ പുളിക്കല്‍: പഠന പ്രവത്തനങ്ങള്‍ക്കൊപ്പം വിനോദ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെ പള്ളിക്കല്‍ ചെറുമുറ്റം ഗവ. യു.പി സ്‌കൂളില്‍ കിഡ്‌സ് എന്റര്‍ടൈൻമെന്റ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. നേരത്തെ വിദ്യാലയത്തിലുണ്ടായിരുന്ന പാര്‍ക്കില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയാണ് ​പ്രവർത്തനമാരംഭിച്ചത്​. പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വിനോദോപാധികളും പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. വാര്‍ഡ് അംഗം കെ.സി. ഷരീഫ പാര്‍ക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സി. പ്രമേഷ് അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപകനായ കെ.പി. അബ്ബാസ്, മുഹമ്മദ്, അബൂബക്കര്‍, കെ.എ. ഉസ്മാന്‍, കെ.വി. റിയാസ്, കെ.പി. ഖദീജ, നജ്മുന്നിസ, നുസ്‌റത്ത് ബീഗം എന്നിവര്‍ സംബന്ധിച്ചു. പടം me kdy 1 kids park: പുളിക്കല്‍ ചെറുമുറ്റം ഗവ. യു.പി സ്‌കൂളില്‍ നവീകരിച്ച കിഡ്‌സ് എന്റര്‍ടൈൻമെന്റ് പാര്‍ക്ക് വാര്‍ഡ് അംഗം കെ.സി. ഷരീഫ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.