ഓടുന്ന ബസ്സിൽനിന്ന് യാത്രക്കാരി തെറിച്ചുവീണു

ഓടുന്ന ബസിൽനിന്ന് യാത്രക്കാരി തെറിച്ചുവീണു എടവണ്ണപ്പാറ: ഓടുന്ന ബസിൽനിന്ന് യാത്രക്കാരി തെറിച്ചുവീണു. പണിക്കരപ്പുറായ മേലു വീട്ടിൽ മുഹമ്മദ് അസ്​ലമിന്‍റെ ഭാര്യ ലൈല​ പുളിക്കലാണ് വീണത്. വാഴക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്​ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. വാഴക്കാട് ചീനി ബസാർ വളവിൽ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. എടവണ്ണപ്പാറയിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്. ഡ്രൈവറുടെ പിറകിലായിരുന്നു ലൈല ഇരുന്നിരുന്നത്. ഭർത്താവിനെ ആശുപത്രിയിൽ ചികിത്സിക്കാൻ പോകുമ്പോഴാണ് അപകടം. കൊണ്ടോട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ്കുമാർ എടവണ്ണപ്പാറയിലെത്തി ബസിന്‍റെ ഫിറ്റിനസ് ഉൾപ്പെടെയുള്ളവ പരിശോധിച്ചു. ചിത്രം: me bus parishodana കൊണ്ടോട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ്കുമാർ ബസിന്‍റെ ഫിറ്റിനസ് പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.