കുന്നംകുളത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

കുന്നംകുളം: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കനത്ത വേനലിൽ . ബൈജു റോഡിലാണ് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം റോഡിലൂടെ ഒഴുകിപ്പോകുന്നത്. ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടുന്നത് നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് കാരണമാണ്​. ശക്തമായ നിലയിൽ വെള്ളം വന്ന് രൂപപ്പെട്ട കുഴിയിൽ തെങ്ങിൻ തൈ സ്ഥാപിച്ചു. നഗരസഭ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നതിനിടയിലാണ് നഗരത്തിൽ വെള്ളം പാഴാകുന്നത്. പൈപ്പിന്‍റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്​. അധികാരികളുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നും ആക്ഷേപമുണ്ട്. രണ്ട് ദിവസമായിട്ടും പരിഹാരം കാണാത്തതിൽ പൊതുജനങ്ങളും കച്ചവടക്കാരും പ്രതിഷേധത്തിലാണ്. tcckkm 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.