മിക്കലേവിൽ യുദ്ധം തുടങ്ങി; ദാനിഷാൻ നാട്ടിലാണ്

കാളികാവ്: യുക്രെയ്​നിലെ മിക്കലേവിൽ ഇപ്പോൾ യുദ്ധം ശക്തമായിട്ടുണ്ട്. എന്നാൽ, കാളികാവ് ഉദരംപൊയിലിലെ ദാനിഷാൻ ഇപ്പോൾ ഏറെ ആശ്വാസത്തിലാണ്. യുദ്ധം ശക്തിപ്രാപിക്കും മുമ്പേ നാടണയാനായല്ലോ എന്നതാണ് ദാനിഷാനും കുടുംബത്തിനും നാട്ടുകാർക്കും ആശ്വാസം പകരുന്നത്. കഴിഞ്ഞദിവസങ്ങളിൽ നാദിഷാനായി ഉദരംപൊയിൽ പ്രദേശം ഒന്നടങ്കം മുഴുവൻ പ്രാർഥനയിലായിരുന്നു. കഴിഞ്ഞദിവസം പുലർച്ചയാണ് ദാനിഷാൻ വീട്ടിലെത്തിച്ചേർന്നത്. യുക്രെയ്​നിലെ മിക്കലേവിൽ പെട്രോ മൊഹില്ല്യ ബ്ലാക്ക് സീ നാഷനൽ യൂനിവേഴ്സിറ്റിയിലായിരുന്നു ദാനിഷാൻ മെഡിസിന് പഠിച്ചിരുന്നത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കുട്ടികളും കോളജ് അധികൃതരും ഭീതിയിലായി. അതോടെ കോളജ് അടച്ചുപൂട്ടി. ഹോസ്റ്റലിലും ബങ്കറിലുമായിട്ടാണ് പിന്നീടുള്ള ദിവസങ്ങളിൽ നൂറുപേരടങ്ങന്ന സംഘം താമസിച്ചിരുന്നത്. ഇതിനിടയിൽ ഇന്ത്യൻ എംബസി ഇടപെട്ട് വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. മിക്കലേവിൽനിന്ന്​ മോൾട്ടോവോ വഴി ബസിലൂടെ റൊമാനിയയിലെത്തി. അവിടെനിന്ന്​ നാവിക സേനയുടെ വിമാനം വഴി കഴിഞ്ഞദിവസം ഡൽഹിയിലെത്തി. നോർക്ക ഇടപെട്ട് കേരളത്തിലേക്ക് എത്തിച്ചു. യുദ്ധഭൂമിയിൽനിന്ന്​ മകൻ അപകടം കൂടാതെ തിരിച്ചെത്തിയ ആഹ്ലാദത്തിലാണ് പിതാവ് തെങ്ങുംതൊടിക ഷരീഫും മാതാവ് അസ്മാബിയും. kkv Ukrain Danishan .jpg ദാനിഷാൻ ഉദരംപൊയിലിലെ വീട്ടിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.