മഞ്ചേരി: മഞ്ചേരിയിൽ ജനറൽ ആശുപത്രി പുനഃസ്ഥാപിക്കമെന്ന് ജനറൽ ആശുപത്രി-മെഡിക്കൽ കോളജ് സംരക്ഷണ സമിതി രൂപവത്കരണ യോഗം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജുണ്ടെങ്കിലും ജില്ലയിലെ തന്നെ മറ്റു പ്രദേശക്കാർക്കും സ്പെഷാലിറ്റി ചികിത്സക്കും രോഗപ്രതിരോധ മാർഗങ്ങൾ തേടുന്നതിനും ജനറൽ ആശുപത്രി ഇല്ലാത്തത് പ്രയാസമുണ്ടാക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കൺവീനർ ഷൈൻ സത്യൻ വിഷയാവതരണം നടത്തി. വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക സംഘടന പ്രതിനിധികൾ സംസാരിച്ചു. സ്വയം പ്രതിരോധ പരിശീലന ക്ലാസ് മഞ്ചേരി: വനിത ദിനത്തോടനുബന്ധിച്ച് മലപ്പുറം ജെ.സി.ഐ ഇരുമ്പുഴി ഗോവിന്ദ മെമ്മോറിയൽ എ.എൽ.പി സ്കൂളിൽ പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഏകദിന സ്വയം പ്രതിരോധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ടി. രജനി കുമാരി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ മലപ്പുറം പ്രസിഡന്‍റ് കെ.വി. ഗോപകുമാർ, ലേഡീസ് ചെയർപേഴ്സൻ പി. മുഹ്സിന, പ്രോഗ്രാം വൈസ് പ്രസിഡന്‍റ് എം.പി. ജിംഷ, മാഗസിൻ എഡിറ്റർ സജ്ന മഞ്ചേരി എന്നിവർ സംസാരിച്ചു. സെൻസേയി വിനോദ്, അനിൽ മഞ്ചേരി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.