വിദ്യാര്‍ഥികൾക്ക്​ 'വായന ചങ്ങാത്തം' പദ്ധതിയുമായി കൊണ്ടോട്ടി ബി.ആര്‍.സി

കൊണ്ടോട്ടി: പുസ്തകങ്ങളില്‍ നിന്നകലുന്ന കുട്ടികളെ വായനയുടെയും ഭാവനയുടെയും ലോകത്ത്​ തിരിച്ചെത്തിക്കാന്‍ 'വായന ചങ്ങാത്തം' പദ്ധതിയുമായി കൊണ്ടോട്ടി ബി.ആര്‍.സി. സമഗ്ര ശിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ്​ പദ്ധതി നടപ്പാക്കുന്നത്. പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി കുട്ടികളെ വായന ശീലത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ വായനയിലേക്ക് കുട്ടികളെ എത്തിച്ച്​ ഓരോ കുട്ടിയുടെയും ഭാവനകള്‍ മനസ്സിലാക്കി വികസിപ്പിക്കാനുള്ള സാഹചര്യം ഉറപ്പാക്കും. പദ്ധതിയുടെ ആദ്യ ഘട്ടമായി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു. ക്ലാസ്​ മുറിയില്‍ മാതൃക ക്ലാസ്, രക്ഷാകർതൃ യോഗം, അധ്യാപക ശാക്തീകരണം തുടങ്ങിയ പരിപാടികളും ഇതോടനുബന്ധിച്ച്​ നടന്നു. തുറക്കല്‍ ജി.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദീഖ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഫൈസല്‍, പ്രഥമാധ്യാപകന്‍ അബ്ദുല്‍ കരീം, ഉന്മേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. me kdy 2 vayana changatham: കൊണ്ടോട്ടി ബി.ആര്‍.സി ആരംഭിച്ച 'വായന ചങ്ങാത്തം' പദ്ധതി സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദീഖ് താമരശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.