ബിരിയാണി ചലഞ്ചിലൂടെ ചികിത്സ ഫണ്ടിലേക്ക് രണ്ട് ലക്ഷം രൂപ സമാഹരിച്ച്​ ക്ലബ്​ പ്രവർത്തകർ

പൂക്കോട്ടൂര്‍: ബിരിയാണി ചലഞ്ചിലൂടെ ചികിത്സ ഫണ്ടിലേക്ക് 2,03,000 രൂപ രൂപ സമാഹരിച്ച്​ ക്ലബ്​ പ്രവർത്തകർ. പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ യൂനിവേഴ്‌സല്‍, മാര്‍ഷല്‍ യുനൈറ്റഡ് ക്ലബുകളാണ്​ വെള്ളൂര്‍ സ്വദേശിനി ഖൈറുന്നീസയുടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കൈകോര്‍ത്തത്. വെള്ളൂരില്‍ നടന്ന ചടങ്ങില്‍ ലാഭ വിഹിതം പൂർണമായി ചികിത്സ സമിതിക്ക് കൈമാറി. മാനു തങ്ങള്‍ തുക ഏറ്റുവാങ്ങി. സമിതി ഭാരവാഹികളും ക്ലബ്​ പ്രവര്‍ത്തകരും സംബന്ധിച്ചു. ആദരിച്ചു കൊണ്ടോട്ടി: മലബാര്‍ സമരത്തിന്റെ ശതാബ്​ദിയോടനുബന്ധിച്ച് കിഴിശ്ശേരി റീജനല്‍ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ഹ്യൂമാനിറ്റീസില്‍ ചരിത്രപ്രതിഭ, കർമശ്രേഷ്ഠ, കലാലയ പ്രതിഭ പുരസ്‌കാര ജേതാവും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷന്‍ ദേശീയ അധ്യക്ഷനുമായ അലവി കക്കാടിനെ ആദരിച്ചു. പ്രിന്‍സിപ്പൽ മുസ്തഫ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.