കീഴുപറമ്പ്: കുനിയിൽ പ്രഭാത് ലൈബ്രറിയും ജില്ല ലൈബ്രറി കൗൺസിലും ചേർന്ന് സ്കൂൾ സംഘടിപ്പിച്ചു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി. സഫിയ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് അബു വേങ്ങമണ്ണിൽ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രൻ മുഖ്യാതിഥിയായി. ഏറനാട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഉസ്മാൻ മാസ്റ്റർ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ ശങ്കരൻ മാസ്റ്റർ, യൂസുഫ് മാസ്റ്റർ, ടി.കെ. അബ്ദു ശുക്കൂർ, പി.ടി. ഹുസൈൻ, സമീർ സപ്പു, ജലീസ് കോളക്കോടൻ, ഡോ. രാജേഷ് മോൻജി, നസ്റുല്ല വാഴക്കാട്, അഷ്റഫ് മുനീർ, വി.പി. ഷൗക്കത്തലി മാസ്റ്റർ, കെ. കുഞ്ഞാലിക്കുട്ടി, പി. ഗോപാലൻ, നിഹാൽ കുറുമാടൻ, എം. അതുൽ കൃഷ്ണ, ബാസിൽ ചീരങ്ങൻ, ഇ. അസ്മാബി, റസിയാബി, എം.കെ. അനുമോൾ എന്നിവർ പങ്കെടുത്തു. ഫോട്ടോ: കുനിയിൽ പ്രഭാത് ലൈബ്രറിയും ജില്ല ലൈബ്രറി കൗൺസിലും ചേർന്ന് സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ് കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി. സഫിയ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു PHOTO NEWS :ME ARKD SAHIYATHIYA NEWS
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.