പൊന്നാനി: താലൂക്കിലെ തവനൂർ, കാലടി, എടപ്പാൾ, വട്ടംകുളം, ആലങ്കോട്, നന്നംമുക്ക്, പെരുമ്പടപ്പ്, മാറഞ്ചേരി, വെളിയങ്കോട് വില്ലേജുകളിലെ റവന്യൂ റിക്കവറി നടപടി നേരിടുന്ന ബാങ്ക് വായ്പ കുടിശ്ശികക്കാർക്കായി ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 2.30 വരെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലും പൊന്നാനി നഗരം, ഈഴുവത്തിരുത്തി വില്ലേജ് പരിധികളിലുള്ളവർക്ക് മാർച്ച് ഒമ്പതിന് പൊന്നാനി സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിലും അദാലത്ത് നടത്തും. കുടിശ്ശികകൾ തീർപ്പാക്കി ജപ്തി നടപടികളിൽനിന്ന് ഒഴിവാകണമെന്ന് പൊന്നാനി തഹസിൽദാർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.