വടക്കുംപുറം: ആത്മവിശ്വാസം കൈമുതലാക്കി രൂക്ഷമായ വേനലിലും മൂന്നാംവിള നെൽകൃഷിയിറക്കിയിരിക്കുകയാണ് കെ.കെ. മോഹനകൃഷ്ണൻ. എടയൂർ ഗ്രാമപഞ്ചായത്ത് 16ാം വാർഡിലെ കോലുവാക്കൽ പാടശേഖരത്തിലെ മൂന്നേക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്. ജലസേചന സൗകര്യമില്ലാത്തതിനാൽ നെൽകർഷകർ രണ്ട് വിളവുകളിൽ കൃഷി ഒതുക്കുമ്പോഴാണ് മോഹനകൃഷ്ണൻ മൂന്നാം വിളവുമായി രംഗത്തിറങ്ങിയത്. തോട്ടിൽനിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കൃഷിയിടം പാകപ്പെടുത്തിയാണ് വിത്തെറിഞ്ഞത്. ജ്യോതി നെൽവിത്താണ് ഉപയോഗിച്ചത്. ഞാറ് പറിച്ചു നടുന്ന പ്രവർത്തനം ആരംഭിച്ചു. മറ്റു കൃഷിയിടങ്ങളിൽ ഇടവിളയായി പയർ, എള്ള് എന്നിവ കൃഷി ചെയ്യുന്നുണ്ട്. കാലവർഷം തുടങ്ങിയ ശേഷം അഞ്ചേക്കറിൽ ഒന്നാം വിളയും 15 ഏക്കറിൽ രണ്ടാം വിളയും ഇറക്കിയിരുന്നു. നേരത്തെ എടയൂർ ഗ്രാമപഞ്ചായത്തിലെ മികച്ച നെൽകർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. കർഷകരുടെ ക്ഷേമത്തിനായി രൂപവത്കരിച്ച സ്ഥാപനങ്ങളായ സുലഭ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ ചെയർമാൻ, നിള ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. ഫോട്ടോ : കെ.കെ. മോഹനകൃഷ്ണൻ കോലുവാക്കൽ പാടശേഖരത്തിൽ ഞാറ് നടുന്നു MP VNCY 5 Mohana Krishnan .jpg MP VNCY 2 K K Mohana Krishnan.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.