കെ.എസ്.ആർ.ടി.സി രണ്ട് മണിക്കൂർ നടുറോഡിൽ കുടുങ്ങി

ചങ്ങരംകുളം: കെ.എസ്.ആർ.ടി.സി സൂപ്പർ എക്സ്​പ്രസ് നടുറോഡിൽ കിടന്നത് രണ്ട് മണിക്കൂർ. കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ഹൈവേ ജങ്​ഷനിലാണ് സംഭവം. തൃശൂരിൽനിന്ന് തലശ്ശേരിയിലേക്ക് പോകുന്ന ബസിന്‍റെ ബ്രേക്ക് ജാമാവുകയായിരുന്നു. റോഡരികിലേക്ക് നീക്കിയിടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മെക്കാനിക്ക് എത്തുന്നതുവരെ ബസ് റോഡിൽ കിടക്കുകയായിരുന്നു. ടാക്സി ഡ്രൈവർമാരും ചുമട്ടു തൊഴിലാളികളും ചേർന്നാണ് ഏറെ നേരം ഗതാഗതം നിയന്ത്രിച്ചത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.