ഒല്ലൂർ: ഒരിടവേളക്ക് ശേഷം കുരിയച്ചിറയിൽ വീണ്ടും മാലിന്യം തള്ളാൻ നീക്കം. ജൈവമാലിന്യങ്ങളുമായെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. രാവിലെ 9.30ന് രൂക്ഷ മാലിന്യഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നാട്ടുകാരാണ് കുരിയച്ചിറയിലെ കോർപറേഷൻ അറവുശാല പരിസരത്ത് മാലിന്യം നിരത്തിയിട്ട നിലയിൽ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് കരാറുകാരനെ സമീപിച്ചപ്പോൾ നിലവിൽ ഉണ്ടായിരുന്ന മാലിന്യമല ഇടിച്ച് നിരത്തി മാലിന്യം ഉണക്കിവരികയാണ് എന്നാണ് അറിയിച്ചത്. മാലിന്യം ഉണക്കിപൊടിച്ച് കയറ്റി അയക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് കരാറുകാരൻ പറഞ്ഞു. എന്നാൽ ഒരു കാരണവശാലും രൂക്ഷഗന്ധമുണ്ടാക്കുന്ന പ്രവൃത്തി തുടരാനാവില്ല എന്ന് നാട്ടുകാർ അറിയിച്ചു. ഉച്ചയോടെ വീണ്ടും മാലിന്യവാഹനങ്ങൾ എത്തിയത് നാട്ടുകാർക്ക് രോഷമുണ്ടാക്കി. വാഹനങ്ങൾ തടഞ്ഞിട്ടാണ് അവർ പ്രതിഷേധിച്ചത്. കരാറുകാരനെ വിളിച്ചുവരുത്തി വ്യാഴാഴ്ചയോടെ മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.