തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ഭഗവാന്റെ പ്രതിഷ്ഠദിനം വെള്ളിയാഴ്ച ആഘോഷിക്കും. പുലർച്ച 4.30ന് നട തുറന്ന് നിർമാല്യ ദർശനത്തിന് ശേഷം അഞ്ചിന് വാകച്ചാർത്ത് നടക്കും. തുടർന്ന് കേളി, അഷ്ടപദി എന്നിവക്ക് ശേഷം 8.30ന് വിശേഷാൽ ഉഷപൂജ, ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരി മേളം അരങ്ങേറും. തുടർന്ന് നവഗം, പഞ്ചഗവ്യം, ഉച്ചപൂജ, ശ്രീഭൂതബലി എന്നിവ നടക്കും. ഉച്ചതിരിഞ്ഞ് 4.30ന് കാഴ്ചശീവേലിയും സന്ധ്യക്ക് നിറമാല, ദീപക്കാഴ്ച, പഞ്ചവാദ്യം, നാദസ്വരം, ദീപാരാധന എന്നിവയും നടക്കും. ഏഴിന് കുട്ടനെല്ലൂർ നിസരി കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ അരങ്ങേറും. രാത്രി അത്താഴശീവേലിക്ക് ശേഷം വിളക്കിന് എഴുന്നള്ളിക്കും. തുടർന്ന് വിളക്കാചാരം, തായമ്പക, ഇടക്ക പ്രദക്ഷിണം എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.