ഐ.ജി.എം ലീഡേഴ്‌സ് മീറ്റ്

മങ്കട: ഐ.ജി.എം മങ്കട മണ്ഡലം കമ്മിറ്റി ഡ്രൈവ് എന്ന പേരിൽ വിദ്യാർഥിനികൾക്ക് നേതൃപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മങ്കട ഹിറ സെന്‍ററിൽ നടത്തിയ ക്യാമ്പ് കെ.എൻ.എം മലപ്പുറം ഈസ്റ്റ്‌ ജില്ല പ്രസിഡന്‍റ്​ ഡോ. യു.പി. യഹ്‌യഖാൻ മദനി ഉദ്ഘാടനം ചെയ്തു. 'സംഘടന സംഘാടനം' വിഷയത്തിൽ എം.എസ്.എം സംസ്ഥാന ഭാരവാഹി ഫഹീം പുളിക്കൽ സംസാരിച്ചു. റഫീഖ് സലഫി, സഹല ഹുസൈൻ, റാഷിദ്‌ കൂട്ടിൽ, ദാനിയ അരിപ്ര, ബസീമ കടന്നമണ്ണ, ആദില ചേരിയം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.