യാത്രികരുടെ കുടുംബ സംഗമം

ALERT കരുവാരകുണ്ട്: പ്രതിഭ ഗ്രന്ഥശാലയുടെ കീഴിലുള്ള യാത്രികരുടെ കൂട്ടായ്മയായ കാഴ്ച യാത്രാ സംഘം വാർഷിക കുടുംബ സംഗമം നടത്തി. ജില്ല പഞ്ചായത്ത് അംഗം വി.പി. ജസീറ ഉദ്ഘാടനം ചെയ്തു. ഡോ. സി.യു. നിർമല ജോൺ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഉമ്മർ, ഒ.എം. കരുവാരകുണ്ട്, ഭാനു പ്രകാശ്, എൻ.ടി. കബീർ, സി. അബ്ദുൽ റഷീദ്, നൗഷാദ് പുഞ്ച, ഒ.പി. ഇസ്മായിൽ, റസാഖ് ഇരിങ്ങാട്ടിരി, രാജൻ അറുതല എന്നിവർ സംസാരിച്ചു. 200ലേറെ സജീവ അംഗങ്ങളുള്ള സംഘം 15 വർഷം മുമ്പാണ് രൂപവത്​കരിച്ചത്. അംഗങ്ങൾക്ക് യൂനിഫോം വിതരണം, ഉപഹാര സമർപ്പണം, പ്രതിഭ പാട്ടു കൂട്ടത്തിന്‍റെ ഗസൽ സന്ധ്യ എന്നിവ നടന്നു. ഭാരവാഹികൾ: ഡോ. നിർമല ജോൺ (പ്രസി.), രാജൻ അറുതല (സെക്ര.), ടി.സി. അഷ്റഫ് (ട്രഷ.), എൻ.ടി. കബീർ, സി. അബ്ദുൽ റഷീദ്, ഹാരിസ് മൂസ, നൗഷാദ് പുഞ്ച (കോഓഡി.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.