സ്കൂൾ ബാച്ച് സംഗമം സംഘടിപ്പിച്ചു

സ്കൂൾ ബാച്ച് സംഗമം എടവണ്ണ: പടിഞ്ഞാറെ ചാത്തല്ലൂർ സി.വി.എൻ.എം.എൽ.പി സ്കൂൾ 95-96 ഏഴാം ക്ലാസ് ബാച്ചിലെ വിദ്യാർഥികൾ 26 വർഷങ്ങൾക്ക് ശേഷം അതേ വിദ്യാലയത്തിൽ ഒരുമിച്ച് കൂടി. ഓർമച്ചെപ്പ് എന്ന തലക്കെട്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. സംഗമത്തിന്റെ ഉദ്​ഘാടനം സ്കൂളിലെ മുൻ പ്രധാനാധ്യാപകൻ ശശിധരൻ മാസ്റ്റർ നിർവഹിച്ചു. കെ.ടി. ജംഷീർ അധ്യക്ഷത വഹിച്ചു. ബാച്ചിൽനിന്ന്​ വിട പറഞ്ഞ രണ്ട് പേരുടെ മക്കൾ മുഖ്യാതിഥികളായി. ഫാരിസ് ചാത്തല്ലൂർ, സതീഷ് മാസ്റ്റർ, കെ. നൗഷദ്, ജി. പ്രജീഷ്, ഇ. നൈനിഷ, വി.കെ. അനീസ്, കെ. പ്രജിത്ത്, സി. രാജേന്ദ്രൻ, കെ. വഹീദ, കെ. ഷബീർ, കെ.ടി. തസ്​ലിന, കെ. നജ്മ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.