കരുവാരകുണ്ട്: വേനൽ കനത്തു തുടങ്ങിയതോടെ കരുവാരകുണ്ടിന്‍റെ പല ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. കേരള എസ്റ്റേറ്റ് മഞ്ഞൾപാറ, പാന്ത്ര മേഖലകളിൽ ധാരാളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിയതോടെ യുവാക്കളുടെ കൂട്ടായ്മയിൽ സൗജന്യമായി കിണറുകൾ നിർമിച്ചുവരുകയാണ്. രാഹുൽ ഗാന്ധി റെസ്ക്യൂ ഫോഴ്സ്, യൂത്ത് കെയർ, യൂത്ത് ലീഗ് പ്രവർത്തകരാണ് സൗജന്യ സേവനവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം യൂത്ത് കെയർ പ്രവർത്തകർ താൽക്കാലിക കിണർ നിർമിച്ചു നൽകിയതോടെയാണ് മഞ്ഞൾപാറ ആലിക്കോട് കൊമ്പൻകുന്നിലെ അമ്പതോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായത്. ആർ.ജി.ആർ.എഫ് കൺവീനർ നിസാം ആബിദലി, റഫീഖ് പുന്നക്കാട്, റിയാസ് കൈപ്പുള്ളി, ബീരാൻ ഇളമ്പിലാവിൽ, പി.കെ. റാഷിദ്, നിസാർ വെമ്മുള്ളി എന്നിവർ നേതൃത്വം നൽകി. കേരളയിലെ കളത്തിൽ റഷീദിന്‍റെ നിർധന കുടുംബത്തിനാണ് യൂത്ത് ലീഗ് പ്രവർത്തകരുടെ കൂട്ടായ്മയിൽ കിണറൊരുങ്ങിയത്. ഇയാസ് കേരള, പി. ജാഫർ, എൻ.ടി. റബീഹ്, പി.കെ. അമീർ ബാബു, കെ. നിസാം, പി. അമീൻ എന്നിവർ നേതൃത്വം നൽകി. Mn krkd rgrf kinar nirmanam ആർ.ജി.ആർ.എഫ് യൂത്ത് കെയർ പ്രവർത്തകർ ആലിക്കോട്ട് താൽക്കാലിക കിണർ നിർമാണത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.