മങ്കട: സാംസ്കാരിക വകുപ്പ് ആവിഷ്കരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന വജ്രജൂബിലി ഫെലോഷിപ് പദ്ധതിയിൽ മങ്കട ബ്ലോക്ക് പഞ്ചായത്തിലേക്ക് അനുവദിച്ച ഇനങ്ങളിൽ മാപ്പിള കലകളെ പൂർണമായി അവഗണിച്ച സംസ്കാരിക വകുപ്പിന്‍റെ നടപടിയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ശക്തമായി പ്രതിഷേധിച്ചു. കർണാടക സംഗീതം, കഥകളി വേഷം, പെയിന്‍റിങ് എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് അനുവദിച്ച ഇനങ്ങൾ. കഴിഞ്ഞ വർഷം മാപ്പിളപ്പാട്ടും മറ്റു മാപ്പിള കലകളും എല്ലാം ഉൾപ്പെട്ടിരുന്നു. നിരവധി പേർ പരിശീലനത്തിൽ പങ്കെടുക്കുകയും ഓൺലൈനായിട്ട് പോലും വൻ വിജയമാവുകയും ചെയ്തതാണ്. പ്രസിഡന്‍റ് ടി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ.വി. ജുവൈരിയ, സ്ഥിരംസമിതി അധ്യക്ഷരായ ജാഫർ വെള്ളേക്കാട്ട്, ടി.കെ. ശശീന്ദ്രൻ, ഫൗസിയ പെരുമ്പള്ളി, അംഗങ്ങളായ സി.ടി. ഷറഫുദ്ദീൻ, ഷബീബ തോരപ്പ, ഒ. മുഹമ്മദ് കുട്ടി, സെക്രട്ടറി വിജി ജോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.