കുന്നംകുളം: ഊർജ സ്വാശ്രയത്വം കൈവരിക്കുന്നതിന്‍റെ ഭാഗമായി കുന്നംകുളം നഗരസഭ താലൂക്ക് ആശുപത്രി, ടൗൺ ഹാൾ എന്നിവിടങ്ങളിൽ . നഗരസഭയുടെ പദ്ധതി വിഹിതത്തിൽനിന്ന് 40 ലക്ഷം രൂപ ചെലവഴിച്ചാണ് പാനലുകളാണ് സ്ഥാപിച്ചത്. എ.സി. മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് ആശുപത്രിയിൽ 35 കിലോവാട്ടിന്‍റെയും ടൗൺ ഹാളിൽ 15 കിലോവാട്ടിന്‍റെയും പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സൗമ്യ അനിലന്‍, പി.എം. സുരേഷ്, ടി. സോമശേഖരന്‍, പ്രിയ സജീഷ്, സജിനി പ്രേമന്‍, പി.കെ. ഷെബീര്‍, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.എസ്. കൃഷ്ണകുമാര്‍, കെ.സി. ബാബു, മുരളി വെള്ളത്തിരുത്തി, ഡോ. എ.വി. മണികണ്ഠന്‍, പി.എസ്. ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു. tcc kkm 1 കുന്നംകുളം താലൂക്ക് ആശുപത്രിയിലും ടൗൺ ഹാളിലും സൗരോർജ പാനൽ സ്ഥാപിക്കുന്നതിന്‍റെ ഉദ്ഘാടനം എ.സി. മൊയ്തീൻ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.