ചാവക്കാട്: നഗരസഭ നടത്തുന്ന 'പരീക്ഷ മുന്നൊരുക്കം 2022'ന്‍റെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ചെയർപേഴ്സൻ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക്ക് അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്കുള്ള ക്ലാസ് ഞായറാഴ്ച രാവിലെ പത്തിന് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കും. നഗരസഭക്ക് പുറത്തുള്ളവർ ഉൾപ്പെടെ എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാമെന്ന് ചെയർപേഴ്സൻ അറിയിച്ചു. സൈക്കോളജിസ്റ്റ് എൻ.എ. അബ്ദുൽ ഖാദറാണ് രണ്ട് ക്ലാസും നയിക്കുന്നത്. വിദ്യാഭ്യാസ, കലാ -കായിക സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന രണദിവെ, കൗൺസിലർമാരായ കെ.വി. ഷാനവാസ്, മഞ്ജു സുഷീൽ എന്നിവർ സംസാരിച്ചു. ------ ഫോട്ടോ: TCC CKD Exam Training class ചാവക്കാട് നഗരസഭ 'പരീക്ഷ മുന്നൊരുക്കം' പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച രക്ഷിതാക്കൾക്കുള്ള പ്രത്യേക ക്ലാസ് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.