പെരിന്തൽമണ്ണ: പട്ടികജാതി ക്ഷേമ വകുപ്പും മലപ്പുറം ഡയറ്റും ചേർന്ന് വിദ്യാർഥികൾക്ക് ഹ്രസ്വസിനിമ നിർമാണത്തിൽ നൽകുന്ന പരിശീലനം 'ഫസ്റ്റ് ഷോട്ട്' പദ്ധതിക്ക് തുടക്കമായി. തിരഞ്ഞെടുക്കപ്പെട്ട 51 വിദ്യാലയങ്ങളിലെ പത്തുവീതം പട്ടികജാതി വിദ്യാർഥികൾക്കാണ് പരിശീലനം. പെരിന്തൽമണ്ണ ബ്ലോക്ക് തലത്തിൽ മൂന്ന് സ്കൂളുകളിലെ വിദ്യാർഥികൾക്ക് ആരംഭിച്ച ക്യാമ്പിൽ പ്രജീഷ് അക്കര തൊടി, അനൂപ് എടപ്പാൾ, സജി ചെറുകര എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഒരു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പെട്ട ഓരോ സ്കൂളും ഒരു ഹ്രസ്വചിത്രം നിർമിക്കും. പരിശീലന ശേഷം ഇവ പ്രദർശിപ്പിക്കും. പെരിന്തൽമണ്ണ ബ്ലോക്ക്തല ഉദ്ഘാടനം സംവിധായകൻ കെ.എസ്. ഹരിഹരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.എസ്. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയർ ലെക്ചറർ ഡോ. എം.പി. നാരായണനുണ്ണി, പെരിന്തൽമണ്ണ ബി.പി.സി വി.എൻ. ജയൻ, പട്ടികജാതി വികസന ഓഫിസർ കെ. ഗിരിജ, ഡയറ്റ് ലെക്ചറർ പി.വി. സ്മിത, കോഓഡിനേറ്റർ വി.പി. ജയരാജൻ, അധ്യാപക കോഓഡിനേറ്റർമാരായ പി.ജി. സാഗരൻ, സി. സന്തോഷ് കുമാർ, കെ.എം. നിമ്മി എന്നിവർ സംസാരിച്ചു. Mcpmna6 cinima cyamp വിദ്യാർഥികൾക്കുള്ള ചലച്ചിത്ര നിർമാണ ശിൽപശാല പെരിന്തൽമണ്ണ ബ്ലോക്ക്തല ഉദ്ഘാടനം കെ.എസ്. ഹരിഹരൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.