മഞ്ചേരി: കോവിഡ് വ്യാപനം മൂലം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർത്തിവെച്ച സന്ദർശക പാസ് പുനരാരംഭിക്കാൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തിൽ മാർച്ച് ഒന്നുമുതൽ രോഗികളെ സന്ദർശിക്കാനാകും. കോവിഡ് വാർഡ്, ശസ്ത്രക്രിയക്കുശേഷം രോഗികളെ കിടത്തുന്ന വാർഡ് എന്നിവിടങ്ങളിലേക്ക് സന്ദർശകരെ അനുവദിക്കില്ല. വാർഡുകളിലേക്കും ആളുകളെ പരിമിതപ്പെടുത്തും. കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം. പത്തുരൂപയാണ് പ്രവേശന ഫീസ്. ജില്ലയിൽ കോവിഡ് പിടിമുറുക്കിയതോടെ 2020 ജനുവരിയിലാണ് ആശുപത്രിയിൽ സന്ദർശകരെ വിലക്കിയത്. ഇത് ആശുപത്രിയുടെ സാമ്പത്തിക സ്ഥിതിയെയും ബാധിച്ചിരുന്നു. വരുമാനം കുറഞ്ഞതോടെ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന സ്ഥിതി വരെയുണ്ടായി. സർക്കാർ ഇടപെട്ടാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. സന്ദർശക പാസ് ഇനത്തിൽ പ്രതിദിനം 15,000 രൂപയോളം ആശുപത്രിക്ക് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.