കെ റെയിൽ: വിദഗ്ധ പഠനം നടത്തുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്

പെരിന്തൽമണ്ണ: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പരിസ്ഥിതി, സാമൂഹിക വിഷയങ്ങളിൽ ശാസ്ത്രസാഹിത്യ പരിഷത്ത് വിദഗ്ധ അന്വേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പാത കടന്നുപോവുന്ന സ്ഥലങ്ങൾ, ഇല്ലാതാവുമെന്ന് പറയപ്പെടുന്ന വീടുകൾ, കൃഷി സ്ഥലങ്ങൾ തുടങ്ങിയവ നേരിൽ സന്ദർശിച്ചാവും പഠനം. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാവും തയാറാക്കുക. യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന എക്സ്പ്രസ് ഹൈവേയേക്കാൾ പരിസ്ഥിതി, സാമൂഹിക ആഘാതമുണ്ടാക്കുന്നതാണ് കെ റെയിൽ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ എക്സ്​പ്രസ് ഹൈവേയെയും പരിഷത്ത് എതിർത്തിരുന്നെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വസ്തുപതാപരമായ വിവരങ്ങളാണ് തേടുകയെന്ന്​ ജില്ല പ്രസിഡൻറ് വി.കെ. ജയ് സോമനാഥ്, ജില്ല ഭാരവാഹികളായ വി.വി. ദിനേശ്, സന്തോഷ്​ കുമാർ, കെ. അരുൺകുമാർ, പുരോഗമന കലാസാഹിത്യസംഘം ജില്ല സെക്രട്ടറി വേണു പാലൂർ എന്നിവർ അറിയിച്ചു. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് രോഗങ്ങൾ പടരുന്നതിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിക്കുന്ന സംസ്ഥാന ബോധവത്​കരണ കാമ്പയിന്‍റെ ഭാഗമായി വിളിച്ച വാർത്തസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.