ഫുട്‌ബാള്‍ ഹോസ്റ്റല്‍ സെലക്ഷന്‍ ട്രയല്‍സ്

ചേലേമ്പ്ര: ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസ് ഫുട്‌ബാള്‍ ഹോസ്റ്റലിലേക്ക് മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു. സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഇതില്‍ പങ്കെടുക്കാം. 2008, 2009 എന്നീ വര്‍ഷങ്ങളില്‍ ജനിച്ച കൂട്ടികള്‍ക്ക് മാര്‍ച്ച് ഒന്നിന് രാവിലെ എട്ടിനും 2007, 2006 വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികള്‍ക്ക് മാര്‍ച്ച് രണ്ടിനുമാണ് സെലക്ഷന്‍ ട്രയല്‍സ്. താൽപര്യമുള്ളവര്‍ രാവിലെ എട്ടിന് വയസ് തെളിയിക്കുന്ന ഒറിജിനല്‍ രേഖയുമായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ എത്തണം. സെലക്ഷന്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് ഹോസ്റ്റല്‍ പ്രവേശനം സൗജന്യമാണ്. ഫോണ്‍: 9846832310, 9846085207, 8848887091.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.