ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്​ ഗുരുതര പരിക്ക്

എടപ്പാൾ: ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ബൈക്ക് യാത്രികനായ താനാളൂർ മൂലക്കൽ സ്വദേശി പണ്ടാര വളപ്പിൽ ജുനൈദിനാണ്​ (34) പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക്​ ഒന്നോടെ നടുവട്ടത്താണ് അപകടം ഉണ്ടായത്. നിർമാണ തൊഴിലാളിയായ ജുനൈദ് കടയിൽ പോകുന്നതിനിടെയാണ് അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റു. ആദ്യം എടപ്പാൾ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.