വള്ളിക്കുന്ന്: അത്താണിക്കൽ കച്ചേരിക്കുന്നില്‍ വീട്ടില്‍ നിര്‍ത്തിയിട്ട സ്കൂട്ടർ തീയിട്ട് നശിപ്പിച്ച സംഭവത്തിൽ പൊലീസും സയന്റിഫിക് വിദഗ്ധരും തെളിവെടുത്തു. കാട്ടുങ്ങല്‍പറമ്പ് ബുഷ്റയുടെ സ്കൂട്ടറാണ് അഗ്നിക്കിരയാക്കിയത്. കഴിഞ്ഞ ദിവസം രാത്രി 9.30നാണ് സംഭവം. ശബ്ദംകേട്ട് പുറത്തിറങ്ങിയ കുടുംബവും സമീപവാസികളും തീയണക്കാന്‍ ശ്രമിച്ചെങ്കിലും ബൈക്ക് പൂർണമായി കത്തിനശിച്ചു. മുമ്പും വീടിനു നേരെ ആക്രമണം നടത്തിയ കച്ചേരിക്കുന്ന് സ്വദേശിയായ യുവാവാണ് സംഭവത്തിന് പിന്നിലെന്ന് കുടുംബം പറയുന്നു. യുവാവിനായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പടം.MT VKKN 3 തീവെച്ച് നശിപ്പിച്ച സ്കൂട്ടർ പരപ്പനങ്ങാടി പൊലീസ് പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.