ഹോം ഷോപ്പ് പദ്ധതി മാര്‍ച്ചില്‍ തുടങ്ങും പള്ളിക്കല്‍: പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തയാറാക്കുന്ന ഉൽപന്നങ്ങൾ ഇനി വീടുകളിലെത്തും. കുടുംബശ്രീ ആവിഷ്‌കരിച്ച 'ഹോം ഷോപ്പ്' പദ്ധതിയിലൂടെയാണിത്. പദ്ധതിക്ക് മാര്‍ച്ച് ആദ്യവാരം തുടക്കമാകും. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉൽപാദിപ്പിക്കുന്ന വിഭവങ്ങള്‍ക്ക് സ്ഥിരം വിപണി ഉറപ്പാക്കുകയാണ് ലക്ഷ്യം. വാര്‍ഡുതലത്തില്‍ നിയോഗിക്കുന്ന പ്രത്യേക അംഗങ്ങള്‍ വീടുകളിലെത്തി ഉൽപന്നങ്ങള്‍ പരിചയപ്പെടുത്തുകയും ഓര്‍ഡര്‍ സ്വീകരിച്ച് എത്തിക്കുകയുമാണ് ചെയ്യുക. വാര്‍ഡുതല ഫെസിലിറ്റേറ്റര്‍മാര്‍ക്കുള്ള പരിശീലനം അന്തിമ ഘട്ടത്തിലാണ്. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ തുടങ്ങിയ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സൻ ഭാനുമതി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. അബ്ദുല്‍ ഹമീദ്, സി.കെ. അബ്ബാസ്, ലത്തീഫ് കൂട്ടാല്‍, ആരിഫ ടീച്ചര്‍, നിധീഷ് കുമാര്‍, എം. മെഹറുന്നിസ, ഷിജി, അസി. സെക്രട്ടറി സനു, എം.ഇ കണ്‍വീനര്‍ വത്സല, സി.ഡി.എസ് ലെവല്‍ ഫെസിലിറ്റേറ്റര്‍ ജസീന, പ്രസാദ് കൈതക്കല്‍, സതീശന്‍ സ്വപ്നക്കൂട് തുടങ്ങിയവര്‍ സംസാരിച്ചു. mt kdy 1 kudumbasree: കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി ഫെസിലിറ്റേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടി പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.