ജീവനക്കാരുടെ പ്രമോഷൻ ഇല്ലാതാക്കിയ ഉത്തരവ് പിൻവലിക്കണം -എൻ.ജി.ഒ അസോ. മലപ്പുറം: നിയമവിരുദ്ധമായി സ്പെഷൽ റൂൾ ഭേദഗതി ചെയ്ത് മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ സ്ഥാനക്കയറ്റം ഇല്ലാതാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംഘടനകളുമായി ചർച്ച ചെയ്ത് ഭേദഗതികൾ കൊണ്ടുവരണമെന്നും പുതിയ ഓഫിസുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് സി. വിഷ്ണുദാസിന്‍റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി വി.പി. ദിനേശ് ഉദ്ഘാടനം ചെയ്തു. കെ.പി. ജാഫർ, സോമശേഖരൻ എം.പി, സുനിൽ കാരക്കോട്, എ.കെ. പ്രവീൺ, എ.പി. അബ്ബാസ്, കെ. അബ്ദുൽ ഷുക്കൂർ, എൻ. മോഹൻദാസ്, കെ.എം ദാസ്, മോഹനൻ പടിഞ്ഞാറ്റുംമുറി, കെ. ഷബീറലി, ഹബീബ് തോണിക്കടവൻ, വി.എസ് പ്രമോദ്, ആശ ആനന്ദ്, കെ.എം ഗോവിന്ദൻ നമ്പൂതിരി, പി. ഹരിഹരൻ, എ.പി സുരേഷ് കുമാർ, ഗദ്ദാഫി മൂപ്പൻ, സതീഷ് ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.