ബസിൽനിന്ന് ബാറ്ററികൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ

തൃശൂർ: നിർത്തിയിട്ട . വടൂക്കര നെല്ലിപ്പറമ്പിൽ സുമേഷിനെയാണ്​ (32) വെസ്റ്റ് പൊലീസ് എസ്.ഐ കെ.സി. ബൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്​. നിരവധി ബസുകളിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്നയാളാണ്​ പ്രതി. ഫെബ്രുവരി നാലിന് ശങ്കരയ്യർ റോഡിൽ നിർത്തിയിട്ടിരുന്ന കോട്ടപ്പുറം അമ്പാടിമഠം വീട്ടിൽ രാമചന്ദ്രന്‍റെ ബസിൽനിന്നാണ് ബാറ്ററികൾ മോഷണം പോയത്. അന്വേഷണത്തിൽ പടിഞ്ഞാറെകോട്ട കാൽവരി റോഡിലെ കടയിൽനിന്ന് ബാറ്ററികൾ കണ്ടെടുത്തു. പഴയ ബാറ്ററിയാണെന്ന് പറഞ്ഞാണ് 4150 രൂപക്ക്​ വിറ്റത്. മറ്റൊരാൾക്കൊപ്പം ഓട്ടോയിലാണ് സുമേഷ് ബാറ്ററി വിൽക്കാനെത്തിയത്. മോഷണത്തിന് ശേഷം സുഹൃത്തിനൊപ്പം ബംഗളൂരുവിലേക്ക്​ പോയി ഒരു കടയിൽ ജോലിക്ക്​ കയറി. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ്. നേരത്തേ കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബസിൽനിന്ന്​ ബാറ്ററികൾ മോഷ്ടിച്ചതിന് ഈസ്റ്റ് സ്‌റ്റേഷനിൽ കേസുണ്ട്. വെസ്റ്റ് സ്‌റ്റേഷനിൽ 2013ലെ മോഷണക്കേസിലും ഇയാൾ പ്രതിയാണ്. ഫോട്ടോ: tct_sumesh: സുമേഷ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.