കൊളത്തൂർ മൗലവി സ്മരണികപ്രകാശനം നാളെ

‌കൊളത്തൂർ മൗലവി സ്മരണിക പ്രകാശനം നാളെ കൊളത്തൂർ: മുസ്​ലിംലീഗ് നേതാവും പി.എസ്.സി അംഗവുമായിരുന്ന കൊളത്തൂർ ടി. മുഹമ്മദ് മൗലവിയുടെ ജീവിതവും പ്രവർത്തനങ്ങളും അടുത്തറിയാൻ സ്മരണിക പുറത്തിറങ്ങുന്നു. ഞായറാഴ്ച രാവിലെ 10ന് കൊളത്തൂരിൽ നടക്കുന്ന ചടങ്ങിൽ സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം നിർവഹിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുസ്​ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി അംഗങ്ങളായ സലീം കുരുവമ്പലം, ഉമർ അറക്കൽ, അഡ്വ. വി. മൂസക്കുട്ടി, കെ.പി. ഹംസ മാസ്റ്റർ, കരീം പുഴക്കാട്ടിരി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.