കീഴാറ്റൂര്‍: പഞ്ചായത്ത് 18ാം വാര്‍ഡില്‍ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച അരിക്കണ്ടംപാക്ക്- പെരുമ്പള്ളി ഹൗസിങ് കോളനി റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. ഗ്രാമപഞ്ചായത്ത് അനുവധിച്ച രണ്ടേ മുക്കാല്‍ ലക്ഷം രൂപ ചെലവഴിച്ചാണ് പണി പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍. മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. പൂവ്വത്തിങ്ങല്‍ ഹംസ അധ്യക്ഷത വഹിച്ചു. തോണിക്കര ഇബ്രാഹീം ഹാജി, ടി.കെ. വാപ്പുട്ടി ഹാജി, കൊടുവായക്കല്‍ യൂസഫ്, ജയന്‍ പറപ്പൂര്‍, കെ. കുഞ്ഞുട്ടി, കെ. യൂസഫ് തുടങ്ങിയവര്‍ സംസാരിച്ചു. പടം mc mltr 6 perumballi road കീഴാറ്റൂര്‍ 18ാം വാര്‍ഡില്‍ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച അരിക്കണ്ടംപാക്ക്- പെരുമ്പള്ളി ഹൗസിങ് കോളനി റോഡ് എന്‍. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.