മേലാറ്റൂര്‍: റോഡ്‌സ് സെക്ഷന്‍ കീഴില്‍ വരുന്ന ആഞ്ഞിലങ്ങാടി- എപ്പിക്കാട് റോഡില്‍ ഓവുപാലത്തിന്റെ പുനര്‍നിര്‍മാണം ആരംഭിക്കുന്നതിനാല്‍ ആഞ്ഞിലങ്ങാടി- എപ്പിക്കാട് റോഡിലൂടെയുള്ള വാഹന ഗതാഗതം ഫെബ്രുവരി 21 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നതു വരെ താൽക്കാലികമായി നിരോധിച്ചു. എടത്തനാട്ടുകര ഭാഗത്തുനിന്ന് എപ്പിക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ആഞ്ഞിലങ്ങാടി- പുത്തനഴി കവല വഴി തിരിഞ്ഞുപോകണം. എപ്പിക്കാട്ടുനിന്ന് എടത്തനാട്ടുകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുത്തനടി കവല - ആഞ്ഞിലങ്ങാടി വഴിയോ പുല്ലിക്കുത്ത് ആഞ്ഞിലങ്ങാടി വഴിയോ തിരിഞ്ഞു പോകണമെന്ന് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.