കറവപശുക്കളെയും ആട്ടിന്‍കുട്ടികളെയും വിതരണം ചെയ്തു

കറവപ്പശുക്കളെയും ആട്ടിന്‍കുട്ടികളെയും വിതരണം ചെയ്തു കീഴാറ്റൂര്‍: ഗ്രാമപഞ്ചായത്തില്‍ അര്‍ഹരായ ജനറല്‍, എസ്.സി കുടുംബങ്ങള്‍ക്ക് കറവപ്പശുക്കളെയും ആട്ടിന്‍കുട്ടികളെയും വിതരണം ചെയ്തു. 2021- 22 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവില്‍ 50 കറവപ്പശുക്കളെയും 14 ലക്ഷം രൂപ ചെലവില്‍ 160 ആടുകളെയുമാണ് വിതരണം ചെയ്തത്. അരീച്ചോലയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയതൊടി വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്​ പ്രസിഡന്റ് എന്‍. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സഫ്‌ന അനസ്, വെറ്ററിനറി സര്‍ജന്‍ ഡോ. ലൈല കരുവാരതൊടിക, ലൈവ് സ്‌റ്റോക് ഇന്‍സ്‌പെക്ടര്‍ സിറാജ് മുഹമ്മദ്, പി.കെ. അനസ് തുടങ്ങിയവര്‍ സംബന്ധിച്ചു. പടം mc mltr 4 vitharnam കീഴാറ്റൂര്‍ അരീച്ചോലയില്‍ കറവപ്പശു വിതരണോദ്ഘാടനം ഗാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയതൊടി നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.