ഐക്കരപ്പടി: വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് നടത്തുന്ന രണ്ടാംഘട്ട പ്രക്ഷോഭങ്ങളുടെ ഭാഗമായി ചെറുകാവ് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ഐക്കരപ്പടിയിൽ സമര സംഗമം നടത്തി. പ്രസിഡന്‍റ് കെ.എം സൽമാൻ ഉദ്ഘാടനം ചെയ്തു. കെ.ടി അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. പി.കെ അംജദ് മദനി മുഖ്യപ്രഭാഷണം നടത്തി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.പി ഷെജിനി ഉണ്ണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ അബ്ദുല്ലക്കോയ, ഫൈസൽ കൊല്ലോളി, എ. അബ്ദുൽ കരീം, പി.വി.എ ജലീൽ, കെ.ടി സക്കീർബാബു, ആലുങ്ങൽ ആസിഫലി, ആഷിഖ് പുത്തൂപ്പാടം, മായക്കര മൊയ്തീൻകോയ, റഷീദ് പുത്തൂപ്പാടം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.