കീഴാറ്റൂർ: 1971 ഇന്ത്യ-പാക് യുദ്ധ വിജയത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ പഞ്ചായത്തിലെ യുദ്ധ ജേതാക്കളായ 11 പേരെ കേരള എക്‌സ് സർവിസ് ലീഗ് കീഴാറ്റൂര്‍ പഞ്ചായത്ത് യൂനിറ്റ് ആദരിച്ചു. വെല്‍ഫെയര്‍ ഫണ്ടിന്റെ പുതിയ ഘട്ടത്തിന്റെ ഉദ്ഘാടനം, വിവിധയാളുകളുടെ നിര്യാണത്തില്‍ അനുശോചനം എന്നിവയും നടന്നു. മലമ്പുഴ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ വെല്ലിംഗ്ടണ്‍ എം.ആര്‍.സിയിലെ നായക് ബാലകൃഷ്ണനെയും ലഫ് കേണല്‍ ഹേമന്ദ് രാജിനേയും യോഗം അഭിനന്ദിച്ചു. വെല്‍ഫെയര്‍ ഫണ്ടിന്റെ ഉദ്ഘാടനം യൂനിറ്റ് വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ ശിവരാമന്‍ നിര്‍വഹിച്ചു. യോഗത്തില്‍ യൂനിറ്റ് പ്രസിഡന്റ് ക്യാപ്റ്റന്‍ സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. അശോക് കുമാര്‍, ക്യാപ്റ്റന്‍ ശിവരാമന്‍, ഗംഗാധര വാര്യര്‍, ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.