വനത്തിനകത്ത് തലയോട്ടി കണ്ടെത്തിയെന്ന് പൊലീസ് തിരച്ചിൽ ആരംഭിച്ചു.

കൊല്ലങ്കോട്: മുതലമട വനത്തിനകത്ത് തലയോട്ടി കണ്ടെത്തി പൊലീസ്, വനം വകുപ്പ് തിരച്ചിൽ ആരംഭിച്ചു. മൂച്ചങ്കുണ്ട് ,പന്തപ്പാറക്കടുത്ത ആലാമ്പാറയിലാണ് വനത്ത അതിർത്തിക്കകത്ത് തലയോട്ടിയും മനുഷ്യൻ്റെ തെന്ന് തോന്നിക്കുന്ന എല്ലുകളും കണ്ടത്. പച്ചിലകളും വേരുകളും പറിക്കാൻ പോയവരാണ് ശനി വൈകുന്നേരം തലയോട്ടി കണ്ടത്. തലയോട്ടി കണ്ടെത്തിയ പ്രദേശത്ത് കാട്ടാനകൾ ഉള്ളതിനാൽ രാത്രി എട്ടരയോടെ വനം വകുപ്പിൻ്റെ സഹായത്തോടെ പൊലീസും സ്ഥലത്ത് തിരച്ചിൽ നടത്തുവാൻ ആ ലാമ്പാറയിലെത്തി.മാസങ്ങൾക്കു മുമ്പ് രണ്ട് യുവാക്കളെ കാണാതായ കേസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് തലയോട്ടി കണ്ടതായ വിവരം പൊലീസിന് അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.