ക്ഷേമനിധി അംഗങ്ങളായ കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം

മലപ്പുറം: ക്ഷേമനിധി അംഗങ്ങളായ കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് കേരള കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (എസ്​.ടി.യു) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി ബാപ്പുട്ടി തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്തു. വി.ടി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ആക്കാട്ട് അബൂബക്കര്‍, ജാഫര്‍ നിലമ്പൂര്‍, എം.ടി. ഹൈദ്രോസ്, ആലിക്കുട്ടി, പി.വി. കുഞ്ഞി മരക്കാര്‍, ഹമീദ് ചിയാനൂര്‍, സെക്രട്ടറി സി.ടി. കരീം, പി. നൗഷാദ് താനൂര്‍, എസ്.ടി.യു മണ്ഡലം പ്രസിഡന്‍റ്​ സി.എച്ച്. യൂസഫ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മുഴുവന്‍ വില്ലേജുകളിലും ക്ഷേമനിധി അംഗങ്ങളെ ചേര്‍ക്കുന്നു. ഫോൺ: 9446992810, 9495174136.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.