മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍, ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് രണ്ട് വര്‍ഷത്തെ ഗവ. അംഗീകൃത ഡി.എം.എല്‍.ടി കോഴ്‌സ് പാസായിരിക്കണം. ബ്ലഡ്ബാങ്ക് പ്രവൃത്തി പരിചയം നിര്‍ബന്ധം. ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത ഐ.ടി.ഐ ലിഫ്റ്റ് മെക്കാനിക് ഡിപ്ലോമ (എസ്.സി.വി.ടി/എന്‍.സി.വി.ടി). ഇ.സി.ജി ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത വി.എച്ച്.എസ്.ഇ ഇ.സി.ജി ആൻഡ് ഓഡിയോമെട്രി പാസായിരിക്കണം. ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ഫെബ്രുവരി 19നും ലിഫ്റ്റ് ഓപ്പറേറ്റർക്ക് ഫെബ്രുവരി 21നും ഇ.സി.ജി ടെക്നീഷ്യന് ഫെബ്രുവരി 25നുമാണ് ഇന്റര്‍വ്യൂ. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ആശുപത്രി സൂപ്രണ്ട് ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 0483 2766425.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.