പരിശോധനകളിൽ കുഴപ്പങ്ങളില്ലെന്ന് ഡി.എം.ഒ പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ മലമ്പുഴ സ്വദേശി ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരം. പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിന്‍റെ കാലിലെ പരിക്ക് സാരമുള്ളതല്ല. മുറിവ് ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച ദ്രാവകരൂപത്തിലുള്ള ഭക്ഷണം നൽകി. മുൻ മന്ത്രി എ.കെ. ബാലൻ, ഡി.എം.ഒ ഡോ. കെ.പി. റീത്ത എന്നിവർ ബാബുവിനെ ഐ.സി.യുവിൽ സന്ദർശിച്ചു. സി.ടി സ്കാനടക്കമുള്ള പരിശോധനകളിൽ കുഴപ്പങ്ങളില്ലെന്ന് ഡോ. കെ.പി. റീത്ത പറഞ്ഞു. ആരോഗ്യനില തൃപ്തികരമാണെങ്കിലും വ്യാഴാഴ്ച ഡിസ്ചാർജ് ചെയ്യില്ലെന്നും ഡി.എം.ഒ പറഞ്ഞു. ബാബുവിനോ കുടുംബത്തിനോ ബുദ്ധിമുട്ടുണ്ടാക്കുന്നതൊന്നും വനംവകുപ്പ് ചെയ്യില്ലെന്ന് കേസെടുക്കുമെന്ന വാർത്തകളോട് പ്രതികരിക്കവെ എ.കെ. ബാലൻ പറഞ്ഞു. ഇന്നലെ രാത്രി സുഖമായി ഉറങ്ങിയെന്നും രാത്രി ചപ്പാത്തിയും രാവിലെ ദോശയും കഴിച്ചെന്നും ബാബു പറഞ്ഞു. ഉമ്മ നേരിൽ കണ്ട് സംസാരിച്ചു. ആശുപത്രിയിൽ മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും ബാബു പറഞ്ഞു. എക്സ്റെ, സി.ടി സ്കാൻ, ബ്രെയിൻ, ചെസ്റ്റ്, രക്ത പരിശോധനകൾ നടത്തുകയും ഇവയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഫിസിഷൻ, നെഫ്രോളജി, സൈക്യാട്രി, സർജൻ, ഓർത്തോ എന്നീ അഞ്ച് വിഭാഗങ്ങളിലെ പ്രത്യേക സംഘമാണ് ചികിത്സിക്കുന്നത്. ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പും ചികിത്സനടപടികൾ ഏകോപിപ്പിക്കുന്നുണ്ട്. അവശേഷിക്കുന്ന പരിശോധനഫലങ്ങൾ ലഭിക്കുന്നതോടെ വ്യാഴാഴ്ച വൈകീട്ടോടെ വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. 48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ബുധനാഴ്ച ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. രണ്ട് ദിവസത്തോളം വെള്ളവും ഭക്ഷണവും കിട്ടാത്തതിനാൽ ക്ഷീണിതനായിരുന്നു. pkg babu പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിനെ ഡി.എം.ഒ കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.