ഹൈടെക് കെട്ടിടം സമർപ്പിച്ചു

ഹൈടെക് കെട്ടിടം വിദ്യാർഥികൾക്ക് സമർപ്പിച്ചു പാണ്ടിക്കാട്: വിദ്യാകിരണം മിഷൻ മികവിന്‍റെ കേന്ദ്രം പദ്ധതിയുടെ ഭാഗമായി പാണ്ടിക്കാട് പുക്കൂത്ത് ജി.എൽ.പി സ്കൂളിൽ നിർമിച്ച ഹൈടെക് കെട്ടിടം വിദ്യാർഥികൾക്ക് സമർപ്പിച്ചു. പൊതു വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് എട്ട് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും അടങ്ങുന്ന കെട്ടിടം നിർമിച്ചത്. ഓൺലൈൻ വഴി നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. റാബിയത്ത് ശിലാഫലകം അനാഛാദനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി.സി. റമീഷ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ആർ. രോഹിൽ നാഥ്, അംഗങ്ങളായ കൊരമ്പയിൽ ശങ്കരൻ, കെ. വിജയകുമാരി, ഡയറ്റ് ഫാക്കൽറ്റി ഷാജി ജോർജ്, എ.ഇ.ഒ സുനിത, സ്കൂൾ പി.ടി.എ പ്രസിഡന്‍റ്​ കുറ്റീരി അബ്ദുൽ നാസർ, ബി.പി.സി എം.പി. സുധീർ ബാബു, മാസ്റ്റർ ട്രെയിനർ വി.വി. മഹേഷ്, പി. രാധാകൃഷ്ണൻ, ടി.വി. സുരേഷ്, പി. രാമദാസ്, പി.എം. മോഹൻദാസ്, കെ.വി. മാധവികുട്ടി, പി. രവീന്ദ്രൻ, മാനു കുരിക്കൾ തുടങ്ങിയവർ സംസാരിച്ചു. me pnkd 1 school building പുക്കൂത്ത് ജി.എൽ.പി സ്കൂളിൽ നിർമിച്ച ഹൈടെക് കെട്ടിടത്തിന്‍റെ ശിലാഫലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. റാബിയത്ത് അനാഛാദനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.