ചെറുകുളം വലിയപാറയിൽ മാലിന്യം തള്ളുന്നതായി പരാതി

മഞ്ചേരി: ഇ.കെ.സി കോളജ് പരിസരത്തെ ചെറുകുളം വലിയപാറയിൽ പ്ലാസ്റ്റിക് അടക്കം ഖരമാലിന്യം തള്ളുന്നു. പ്രദേശത്തെ വിനോദസഞ്ചാര സ്ഥലമാണിത്. വലിയ പാറയിൽ കയറി പ്രകൃതിയെ ആസ്വദിക്കാൻ ഒഴിവ് ദിവസങ്ങളിൽ നിരവധി പേരാണ് ഇവിടെ എത്തുന്നത്. പാറയുടെ മുകളിൽ വൈകുന്നേരങ്ങളിൽ നല്ല കാറ്റ് അനുഭവപ്പെടാറുണ്ട്. ദൂരെനിന്ന് എത്തുന്ന സഞ്ചാരികൾ ഭക്ഷണ പൊതികളുമായി എത്തി ഇതിന്‍റെ അവശിഷ്ടങ്ങൾ പാറയിൽതന്നെ ഉപേക്ഷിക്കുകയാണ്. പ്ലാസ്റ്റിക് കവറുകൾ അലക്ഷ്യമായി വലിച്ചെറിയുന്നു. മദ്യക്കുപ്പികളും ഉപേക്ഷിക്കുന്നതായി നാട്ടുകാർ പറയുന്നു. പ്ലാസ്റ്റിക് കുപ്പികളും മറ്റും ഉപേക്ഷിക്കാൻ ഇവിടെ പെട്ടികൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സഞ്ചാരികളെ ബോധവത്കരിക്കാൻ ബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. me valiyapara : ചെറുകുളം വലിയപാറയിൽ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.