തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല റഷ്യന്‍ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവിഭാഗം പ്രസിദ്ധീകരിക്കുന്ന ഗവേഷണ ജേണല്‍ 'അസ്സൊണന്‍സി'ന്റെ 22ാം പതിപ്പ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. സിൻഡിക്കേറ്റ് അംഗം പ്രഫ. എം. മനോഹരന്‍ ഏറ്റുവാങ്ങി. വകുപ്പ് മേധാവി പ്രഫ. ആര്‍.വി.എം. ദിവാകരന്‍, ചീഫ് എഡിറ്റര്‍ ഡോ. കെ.കെ. അബ്ദുൽ മജീദ്, ഫാക്കല്‍റ്റി അംഗങ്ങളായ ഡോ. കെ. ദിവ്യ, ഡോ. എന്‍.എസ്. പ്രിയലേഖ, ഡോ. എം. ശ്രീകല എന്നിവര്‍ പങ്കെടുത്തു. പടം.MT VLKN 6 ഫോട്ടോ : കാലിക്കറ്റ് സര്‍വകലാശാല റഷ്യന്‍ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠന വിഭാഗം പ്രസിദ്ധീകരിച്ച ഗവേഷണ ജേണല്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.